നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ഇനിയൊരു പെൺകുട്ടിക്കു നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പറയുന്നു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ അവൾക്കൊപ്പമാണ്,..
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ ! ഇനിയൊരു പെൺകുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് !
ഞാൻ കൂടെയുണ്ട് !
