സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ മൂന്നാം  ദിനവും പ്രദർശനം കാണാൻ വൻതിരക്ക്. ഇത് വരെ ഒരു ലക്ഷത്തിലധികം പേര് സന്ദർശിച്ചു എന്നാണ് കണക്ക്. വാഴയുടെ മഹത്വമറിയാൻ സ്‍കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി.

കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് വാഴയുടെ മഹത്വം പറഞ്ഞ് ക്ലാസെടുക്കാനെത്തിയത് നടനും, ദേശീയ വാഴ മഹോത്സവം സംഘാടക സമിതി ചെയർമാനുമായ സുരേഷ് ഗോപി എം പി ആയിരുന്നു. സൂപ്പർ സ്റ്റാറിന്റെ വാഴ കൃഷിയെ കുറിച്ചുള്ള ക്ലാസും നിറ കൈയടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.