സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവ്‍വും അഭിനയരംഗത്തേയ്‍ക്ക്. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള സിനിമയില്‍ കേന്ദ്രകഥാപാത്രമായാണ് ദേവ് എത്തുക. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൌഹൃദമാണ് സിനിമ പറയുന്നത്.

ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ബാലതാരങ്ങളെ ക്ഷണിച്ചിട്ടുമുണ്ട്. ആറ് മുതല്‍ എട്ട് വയസുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം.  ചിത്രം നിര്‍മ്മിക്കുന്ന സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടെയ്ൻമെന്റ് ആണ് സാമൂഹ്യമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.