ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്‍ സൂര്യ. സോഷ്യല്‍ മീഡിയയിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യയുടെ മുപ്പത്തിയാറാമത് സിനിമയാണ് ഇത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് സിനിമ നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സൂര്യയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള സിനിമ സിങ്കത്തിന്റെ മൂന്നാം ഭാഗമാണ്. ഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനുഷ്ക ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാര്‍. 2010ല്‍ പുറത്തിറങ്ങിയ സിങ്കം സിനിമയുടെ മൂന്നാം ഭാഗമാണ് സിങ്കം 3.