എലിമിനേഷനില് ലിസ്റ്റ് തയ്യാറാക്കലിലും പരീക്ഷണം
ഒരേ വാരാന്ത്യത്തില്‍ രണ്ടുപേരെ പുറത്താക്കിയതിന് പിന്നാലെയും ബിഗ് ബോസ് ഹൗസിലെ സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല. എലിമിനേഷന്‍ ലിസ്റ്റിലേക്കുള്ള ഓരോരുത്തരുടെയും നോമിനേഷന്‍ സാധാരണ രഹസ്യസ്വഭാവത്തോടെയാണ് നടത്താറെങ്കില്‍ ആ പതിവ് ബിഗ് ബോസ് ഇത്തവണ തെറ്റിച്ചു. പതിവിന് വിപരീതമായി ബിഗ് ബോസ് ഹൗസിലെ ഹാളില്‍ എല്ലാവരെയും വിളിച്ചുകൂട്ടി പരസ്യമായായിരുന്നു നോമിനേഷന്‍. അതിന്‍റെ രീതിയ്ക്കും പ്രത്യേകതയുണ്ടായിരുന്നു.
മേശപ്പുറത്ത് ഒരു സ്ഫടിക പാത്രത്തില്‍ വച്ച കറുത്ത ചായത്തില്‍ കൈ മുക്കി അത് എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ മുഖത്ത് തേയ്ക്കുക എന്നതായിരുന്നു ഇന്നത്തെ രീതി.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് പേരെയാണ് ഈ വാരാന്ത്യത്തില്‍ ബിഗ് ബോസില്‍ നിന്ന് എലിമിനേറ്റ് ചെയ്തത്. ശ്രീലക്ഷ്മി, ദീപന്‍ മുരളി എന്നിവരാണ് ഈയാഴ്ച പുറത്താക്കപ്പെട്ടവര്‍.
