നടന്‍ സൂര്യയോട് സിനിമാ പ്രേമികള്‍ക്ക് പ്രത്യേക സ്‌നേഹമാണ്. അതുകൊണ്ട് തന്നെ സൂര്യയുടെ സിനിമയുടെ കാത്തിരിപ്പിലാണ്. എന്നാല്‍ ആരാധകര്‍ ക്ക് ഏറെ ഹരം പകര്‍ന്നുകൊണ്ട് സൂര്യയുടെ സൊടക് മാസ് ഗാനമെത്തി.

ആരാധകരെ ഏറെ ത്രസിപ്പിക്കുന്ന തരത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. സൂര്യ ഡാന്‍സ് പഠിക്കുന്നതും ആന്‍റണി ദാസന്‍ ഉള്ളം തുറന്ന് പാടുന്ന നിമിഷങ്ങളുമൊക്കെയുള്ള പാട്ടാണ് പുറത്തു വന്നിരിക്കുന്നത്. 

താനേ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ പാട്ടാണിത് സിനിമാ പ്രേമികളുടെ മനം കവര്‍ന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം. സൂര്യയും കലൈയരസനും സംഘവും പറയുന്ന ഡയലോഗും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ക്കും മറ്റും ഹരമായി മാറിയ ഈ പാട്ട് ഒറ്റ രാത്രികൊണ്ട് അമ്പത് ലക്ഷത്തോളം പ്രാവശ്യം ഈ പാട്ട് ആളുകല്‍ കണ്ടത്