ഫോട്ടോയും എഴുത്തും വിപിന്‍ മുരളി
തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം കാസര്‍ഗോഡ് സിനിമാക്കാരുടെ ഇഷ്‍ട ലൊക്കേഷനായി മാറുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ കാസര്‍ഗോഡെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
പത്തൊൻപതാം നൂറ്റാണ്ടിലേ കായംകുളത്തെ മനോഹരമായി പുനർ നിർമ്മിച്ചിരിക്കുകയാണ് കാസർഗോഡ് കണ്ണതീർത്ഥയിലെ ചതുപ്പു നിറഞ്ഞ തെങ്ങിൻ തോപ്പിൽ. നാട്ടുകാർക്കും ചാനൽ ക്യാമറകൾക്കും പ്രവേശനമില്ലാത്ത കനത്ത സുരക്ഷയാണ് ഷൂട്ടിങ്ങ് ഫീൽഡിൽ ഒരുക്കിയത് റോഷൻ ആൻഡ്രൂസ് അഭിനയിക്കേണ്ട നിർദേശങ്ങൾ മൈക്കിൽ പറഞ്ഞുകൊണ്ടിരിക്കുന്നു.നിവിൻ പോളിയും തെസ്‍നിഖാനുമുള്ള സീൻ കഴിഞ്ഞപ്പോഴേക്ക് ബാബു ആന്റണി ജീൻസും ഷർട്ടും കൂളിംഗ് ഗ്ലാസുമൊക്കെയിട്ട് തകർപ്പൻ ലുക്കിൽ സെറ്റിലെത്തി. ഞാനുള്ളപ്പോൾ ഇത്ര ലുക്കിൽ ഇവിടേക്ക് വരരുതെന്ന് പറഞ്ഞിട്ടില്ലേയെന്ന് നിവിൻ. ഇത് കേട്ടതും ചുറ്റുമുള്ളവർ പൊട്ടിച്ചിരിച്ചു. ബാബു ആന്റണിയും തമാശയില്‍ ഒപ്പം ചേര്‍ന്നു
കളരി ഗുരുക്കളായ തങ്ങളുടെ വേഷമാണ് ബാബു ആൻറണി ചെയ്യുന്നത്. ചിത്രത്തിൽ വമ്പൻ മേക്കോവറാണ് ബാബു ആന്റണിക്ക് . സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ ലൊക്കേഷനിലെത്തിയ സൂര്യ ജ്യോതിക ദമ്പതികളെ പടക്കം പൊട്ടിച്ചും ചെണ്ടമേളമൊരുക്കിയുമാണ് അണിയറക്കാർ സ്വീകരിച്ചത്.
സെറ്റ് കണ്ടപ്പോൾ ബാഹുബലിയുടെ സെറ്റിലെത്തിയ ഫീലാണ് തനിക്കുണ്ടായതെന്ന് സൂര്യ പറഞ്ഞു. ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്ന് റോഷൻ ആൻഡ്രൂസ് ഉറപ്പ് നൽകി. ഒരുമണിക്കൂറോളം സെറ്റിൽ ചിലവിട്ട ശേഷമാണ് സൂര്യയും ജ്യോതികയും സെറ്റ് വിട്ടത്.
കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
