മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്ന പുതിയ ഗാനം ശ്രദ്ധേയമാകുന്നു. റിവേഴ്‌സ് ക്വിസ്സിലൂടെ മലയാളികളുടെ പ്രിയം നേടിയ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വര്‍ണ്ണ മത്സ്യങ്ങള്‍' എന്ന ചിത്രത്തിലാണ് ബിജിബാലിന്റെ സംഗീതത്തില്‍ ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്നത്. 'പുഴ ചിതറി' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. 

വിവ ഇന്‍ എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളുടെ രചനയും ജി എസ് പ്രദീപിന്റേതാണ്. അഴകപ്പനാണ് ഛായാഗ്രഹണം. വിഷ്ണു കല്യാണി എഡിറ്റിംഗ്. ചിത്രം വരുന്ന 22ന് തീയേറ്ററുകളിലെത്തും.