വേലുത്തമ്പി ദളവയുടെ ജീവിതം പശ്ചാത്തലമാക്കി സ്വോഡ് ഓഫ് ലിബര്‍ട്ടി മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം കിട്ടിയ ചിത്രം
തിരുവനന്തപുരം: വേലുത്തമ്പി ദളവയുടെ ജീവിതം പശ്ചാത്തലമാക്കിയ സ്വേർഡ് ഓഫ് ലിബർട്ടി തിരുവനന്തപുരത്ത് പ്രദർശിപ്പിച്ചു. ദേശീയ പുരസ്ക്കാര ജേതാവ് ഷൈനി ജേക്കബ് ബെഞ്ചമിനാണ് സ്വേർഡ് ഓഫ് ലിബർട്ടി സംവിധാനം ചെയ്തത്. മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ ചിത്രമാണ് സ്വേര്ഡ് ഓഫ് ലിബര്ട്ടി.
വേലുത്തമ്പി ദളവയെ കുറിച്ച് ഒരു പെൺകുട്ടിയുടെ അന്വേഷണമാണ് ചിത്രം. എന്നാല് ദളവയുടെ ജീവിതം മാത്രമല്ല ഒരു കാല ഘട്ടത്തിൻറെ ചരിത്രവും കൂടിയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. തോല്പ്പാവക്കൂത്തിലൂടെ വേലുതമ്പി ദളവയും ചിത്രത്തില് കഥാപാത്രമാകുന്നു. ചിത്രത്തിലെ സംഗീത സംവിധാനത്തിന് രമേശ് നാരായണനും ദേശീയ അവാര്ഡ് ലഭിച്ചിരുന്നു.
