വിവാഹ ബന്ധത്തിലെ അസ്വരസ്യങ്ങളാണ് 2016 ല്‍ സിനിമലോകത്ത് നിന്നുള്ള ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞത്. പുതിയ വര്‍ഷത്തിലും അതിന് കുറവില്ലെന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ ഒരു ഹാപ്പികപ്പിള്‍സിനെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. പ്രസന്നയും സ്നേഹയുമാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത.

അജിത്തും ശാലിനിയും പോലെ സൂര്യയും ജ്യോതികയും പോലെ യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പത്യമാണ് ഇരുവരുടേയും. എന്നാല്‍ പ്രസന്നയുടെയും സ്‌നേഹയുടെയും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. പ്രസന്നയെ ഇഷ്ടമുള്ള കാര്യങ്ങളില്‍ നിന്നു സ്‌നേഹ വിലക്കുന്നതാണു കുഴപ്പങ്ങളുടെ തുടക്കമത്രെ. 

സിനിമയുടെ പ്രമോഷന് സ്‌നേഹ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ വഴക്കുനടന്നു എന്നാണു പാപ്പരാസികള്‍ പറയുന്നത്. വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്ന ഒട്ടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. 

തമിഴിലും തെലുങ്കിലും മലയാളത്തിലും സ്‌നേഹ സെലക്ടീവായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. 2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒന്നര വയസ് പ്രായമായ ഒരു കുഞ്ഞുണ്ട്.