ഏറെനാളായി സിനിമ വ്യവസായത്തിന് വന്‍ തിരിച്ചടി കൊടുക്കുന്ന തമിഴ് റോക്കേഴ്സ് തന്നെയാണ് യാത്രയും വെബ്സെെറ്റില്‍ എത്തിച്ചത്. നേരത്തെ, രജനികാന്ത് നായകനായ പേട്ടയുടെയും അജിത്തിന്‍റെ വിശ്വാസത്തിന്‍റെയും വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് അപ്‍ലോഡ് ചെയ്തിരുന്നു

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രം യാത്രയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തി. ഏറെനാളായി സിനിമ വ്യവസായത്തിന് വന്‍ തിരിച്ചടി കൊടുക്കുന്ന തമിഴ് റോക്കേഴ്സ് തന്നെയാണ് യാത്രയും വെബ്സെെറ്റില്‍ എത്തിച്ചത്. നേരത്തെ, രജനികാന്ത് നായകനായ പേട്ടയുടെയും അജിത്തിന്‍റെ വിശ്വാസത്തിന്‍റെയും വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് അപ്‍ലോഡ് ചെയ്തിരുന്നു.

26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. അതും ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്രയിലെ കേന്ദ്ര കഥാപാത്രമായിട്ടാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ എത്തിയത്.

കേരളത്തില്‍ ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആസ്വാദകരും നിരൂപകരും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞു. തെലുങ്കിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.