ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. സിനിമ കൂടാതെ പരസ്യ ചിത്രങ്ങളിലും നയന്‍താര അഭിനയിക്കുന്നുണ്ട്. നിലവില്‍ ജി ആര്‍ ടി ജ്വലറിയുടെയും ടാറ്റ സ്‌കൈയുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. 50 സെക്കന്‍ഡ് മാത്രമുള്ള ടാറ്റ സ്‌കൈയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍സ് വാങ്ങിയ പ്രതിഫലം തെന്നിന്ത്യന്‍ സിനിമ വൃത്തങ്ങളുടെ കണ്ണുതള്ളിച്ചെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ദിവസത്തെ കാള്‍ ഷീറ്റാണു ടാറ്റ് സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇതിനായി നയന്‍താര വാങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്- തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നു- നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് കോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
