'എനിക്ക് നിങ്ങളുടെ ശരീരഭാ​ഗങ്ങൾ വളരെ ഇഷ്മാണ്,' എന്നായിരുന്നു അക്കു പാണ്ഡേ എന്നയാളുടെ കമന്റ്. 'എനിക്കും എന്റെ ശരീരഭാ​ഗങ്ങൾ വളരെ ഇഷ്ടമാണ്. നിങ്ങൾക്ക് ഏത് ഭാ​ഗമാണ് ഇഷ്ടം? എനിക്ക് സെറിബ്രമാണ് ഇഷ്ടം,' എന്നായിരുന്നു തപ്സിയുടെ മറുപടി കമന്റ്. 

തന്നോട് അശ്ലീലം പറഞ്ഞ വ്യക്തിക്ക് നടി തപ്സി പന്നു കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷഭാഷയിൽ പ്രതികരിക്കുകയും കൃത്യമായ നിലപാട് പ്രകടിപ്പിക്കുകയും ചെയ്യുന്ന നടി കൂടിയാണ് തപ്സി. തന്നോട് അശ്ലീലം പറഞ്ഞ ആളെ സോഷ്യൽ മീഡിയയിലൂടെ തുറന്നു കാണിക്കുകയാണ് ഇവർ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എനിക്ക് നിങ്ങളുടെ ശരീരഭാ​ഗങ്ങൾ വളരെ ഇഷ്മാണ്,' എന്നായിരുന്നു അക്കു പാണ്ഡേ എന്നയാളുടെ കമന്റ്. 'എനിക്കും എന്റെ ശരീരഭാ​ഗങ്ങൾ വളരെ ഇഷ്ടമാണ്. നിങ്ങൾക്ക് ഏത് ഭാ​ഗമാണ് ഇഷ്ടം? എനിക്ക് സെറിബ്രമാണ് ഇഷ്ടം,' എന്നായിരുന്നു തപ്സിയുടെ മറുപടി കമന്റ്. ഇയാളുടെ കമന്റും തന്റെ മറുപടിയും ചേർന്ന സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് തപ്സി ട്വീറ്റ് ചെയ്തിരിക്കുന്നത്. അയാൾ അർഹിച്ച കമന്റ് തന്നെയാണത് എന്നാണ് പിന്തുണയ്ക്കുന്നവർ പറയുന്നത്.