ആംബുലൻസ് ജീവനക്കാരുടെ കഥ പറഞ്ഞ് 'അണ്‍സംഗ് ഹീറോസ്' ശ്രദ്ധേയമാവുന്നു

First Published 25, Jul 2017, 3:36 PM IST
The Unsung Heros
Highlights

നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായ ആംബുലൻസ് ഡ്രൈവർമാരെ അധികം ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന അവരിലേക്ക്‌ ക്യാമറ കൊണ്ടുപോകുകയാണ് ടെക്‌നോ പാർക്കിലെ ആലിയൻസ് ജീവനക്കാരനായ ബാബുരാജ്. സമൂഹത്തിൽ നിന്നും വേണ്ടത്ര ആദരവോ പ്രശംസയോ ലഭിക്കാതെ പോകുന്ന ഇവരുടെ ജീവിതം പറഞ്ഞ ഡോക്യുമെന്ററി ഇതിനോടകം തന്നെ വിവിധ ഡോക്യുമെന്ററി ഫെസ്റ്റുകളിൽ ശ്രദ്ധേയ സാന്നിധ്യം ആയിട്ടുണ്ട്.  'അണ്‍സംഗ് ഹീറോസ്' എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ജൂൺ 20ന് ടെക്നോപാർക്കിൽ നടക്കും.  ടെക്‌നോപാർക്ക് ജീവനക്കാരനായ ബാബുരാജ് അസാരിയ ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.  പ്രതിധ്വനി ഫിലിം ക്ലബ് ആണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.  പാർക്‌സെന്ററിൽ വൈകിട്ട് ആറുമണിക്കാണ് പ്രദർശനം.

മികച്ച ഡോക്യമുമെന്ററിക്കുള്ള സത്യജിത്ത് റായ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ അണ്‍സംഗ് ഹീറോസിന് ലഭിച്ചിട്ടുണ്ട്.

loader