അതും മലയാളത്തിന്‍റെ പ്രമുഖ നടനായ തിലകന്‍ ചേട്ടനില്‍ നിന്നും. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് 'കാവ്യ ഇനിയെത്രകാലം സിനിമയില്‍ ഉണ്ടാകും' എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നു. 'ഒന്നും തീരുമാനിച്ചിട്ടില്ല' എന്ന് അന്ന് ഞാന്‍ മറുപടിയും നല്‍കി. തുടര്‍ന്ന് 'ഇനിയെത്ര കാലം ഉണ്ടായാലും ആ അസുഖം വരാതെ കാവ്യ ശ്രദ്ധിക്കണം' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ആ അസുഖം ഏതെന്ന് അറിയാനുള്ള കൗതുകത്തെ തുടര്‍ന്ന് കൊളസ്‌ട്രോളാണോ, ബിപിയാണോ, ഷുഗറാണോ എന്നൊക്കെ ഞാന്‍ ചോദിച്ചു. ഒടുവില്‍ തിലകന്‍ ചേട്ടന്‍ പറഞ്ഞു. ഇതൊന്നുമല്ല, വിഷാദരോഗം. ഇംഗ്ലീഷില്‍ ഡിപ്രഷന്‍ എന്ന് പറയും.
ഈ അസുഖം വന്നാല്‍ പിന്നെ ഒരു മരുന്നിനും നമ്മെ രക്ഷിക്കാനാകില്ല. വിഷാദത്തില്‍ അടിമപ്പെട്ട സഹപ്രവര്‍ത്തകരെ കുറിച്ചും അന്ന് അദ്ദേഹം തനിക്ക് പറഞ്ഞു തന്നുവെന്നും കാവ്യ പറഞ്ഞു. അങ്ങനെ, വര്‍ഷങ്ങള്‍ കടന്നുപോയ ഒരു വേള തനിക്കും വിഷാദത്തിന്റെ ഭീകരതയെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും അന്ന് തുണയായത് തിലകന്‍ ചേട്ടന്‍റെ വാക്കുകളാണെന്നും കാവ്യ പറഞ്ഞുവെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
