Asianet News MalayalamAsianet News Malayalam

മല്ലികയെ ട്രോളിയവര്‍, ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മക്കളും ചെയ്ത നല്ലകാര്യങ്ങളും അറിയണം

ട്രോളിയവരും പരിഹസിച്ചവരും മനഃപൂർവ്വം മറന്നൊരു കാര്യമുണ്ട്. കൊച്ചിയിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ച്ചവച്ച് ഏവരുടേയും കൈയ്യടി വാങ്ങിയ മാതൃകയായ താര ജോഡികളാണ് മല്ലികയുടെ മകൻ ഇന്ദ്രജിത്തും മരുമകൾ പൂര്‍ണ്ണിമയും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവുമുള്‍പ്പടെയുള്ള ആവശ്യസാധനകള്‍ എത്തിച്ചു കൊടുക്കാന്‍ അന്‍പൊടു കൊച്ചി നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇവരായിരുന്നു. 

those who trolled Mallika Sukumaran should know these things
Author
Kochi, First Published Aug 17, 2018, 1:48 PM IST

കൊച്ചി:മഴക്കെടുതിയിൽ ഉറ്റവരും ഉടയവരുമുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടവരാണ് ചുറ്റും. പതിനായിരങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. സർവ്വനാശം വിതച്ച പ്രളയത്തിൽ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ മുട്ടുക്കുത്തി നിൽക്കുന്നവർ നിരവധിയാണ്. ‍എന്നാൽ ദുരിതം അനുഭവിക്കുമ്പോഴും വ്യാജ പ്രചരണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ട്രോളുകൾക്കുമൊന്നും കേരളത്തിൽ ഒരു പഞ്ഞവുമില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസം വീട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചെമ്പു പാത്രത്തില്‍ കയറ്റി രക്ഷപ്പെടുത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായി പരിഹാസങ്ങളും ട്രോളുകളും പ്രചരിച്ചിരുന്നു. മകനും നടനുമായ പൃഥ്വിരാജിന്‍റെ ലംമ്പോര്‍ഗിനി കാറിനെക്കുറിച്ച് മല്ലിക നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലിയായിരുന്നു ഈ പരിഹാസങ്ങളും ട്രോളുകളും. 

എന്നാല്‍ ട്രോളിയവരും പരിഹസിച്ചവരും മനഃപൂർവ്വം മറന്നൊരു കാര്യമുണ്ട്. കൊച്ചിയിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ച്ചവച്ച് ഏവരുടേയും കൈയ്യടി വാങ്ങിയ മാതൃകയായ താര ജോഡികളാണ് മല്ലികയുടെ മകൻ ഇന്ദ്രജിത്തും മരുമകൾ പൂര്‍ണ്ണിമയും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവുമുള്‍പ്പടെയുള്ള ആവശ്യസാധനകള്‍ എത്തിച്ചു കൊടുക്കാന്‍ അന്‍പൊടു കൊച്ചി നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇവരായിരുന്നു. ഇവർക്കൊപ്പം മക്കളായ പ്രാർത്ഥനയും നക്ഷത്രയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.  

എറണാകുളം കടവന്ത്രയിലെ റീജയണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍ തുറന്ന കളക്ഷന്‍ സെന്‍ററിലെത്തി സാധനങ്ങൾ ശേഖരിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്ത പൂര്‍ണ്ണിമയും ഇന്ദ്രജിത്തും ക്യാമ്പിൽ നേരിട്ടെത്തി വിതരണം നടത്തുകയും ചെയ്തിരുന്നു. മറ്റു വൊളണ്ടിയര്‍മാര്‍ക്കൊപ്പം ഓടിനടന്ന്  പ്രവർത്തിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് അന്‍പോടു കൊച്ചി. ജനങ്ങൾക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങൾ ശേഖരിച്ച് എല്ലാ ജില്ലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുകയാണ് അന്‍പോടു കൊച്ചി ചെയ്യുന്നത്. ക്യാമ്പിലുള്ളവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളാണ് അന്‍പോടു കൊച്ചി ശേഖരിക്കുന്നത്.

എറണാകുളം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിൽ വച്ചാണ് സാധനങ്ങൾ ശേഖരിക്കുന്നതും പാക്കറ്റുകളിലാക്കി കയറ്റി അയക്കുന്നതും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്‍പോടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതര്‍ക്കായി അറുപതിലധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നടിമാരായ പാര്‍വതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരടക്കം നിരവധി താരങ്ങള്‍ ഇവിടെയെത്തി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. 

Follow Us:
Download App:
  • android
  • ios