രാമലീലയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം രംഗത്ത്. ഇതു സംബന്ധിച്ച് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി സ്വീകരിച്ച സിംഗിള്‍ ബഞ്ച് മറുപടിക്കായി സംസ്ഥാന സര്‍ക്കാര്‍, സി ബി എ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്തു ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച രാമലീലയുടെ തിയേറ്റര്‍ പ്രിന്റാണ് 21 ന് രാത്രിയോടെ യൂട്യൂബില്‍ പ്രത്യേക്ഷപ്പെട്ടത്. യൂട്യൂബില്‍ ഉണ്ടായിരുന്ന വീഡിയോ 30000 പേര്‍ കണ്ടു. എന്നാല്‍ തിങ്കാളാഴ്ചയോടെ യൂട്യൂബില്‍ നിന്നു വീഡിയോ അപ്രത്യക്ഷമായി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം തമ്പായി നല്‍കി കൊണ്ടാണു രാമലീല അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം തീയേറ്റില്‍ എത്തി ഒരുമാസം കഴിയും മുമ്പു തന്നെ യൂട്യൂബില്‍ പ്രത്യേക്ഷപ്പെട്ടു. ചിത്രത്തില്‍ തമിഴില്‍ റോക്കേഴ്‌സ് എന്ന് മാര്‍ക്കു ചെയ്തിട്ടുണ്ട്.
