മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ടൊവിനോ ഇനി തമിഴിലേക്ക്. ഛായാഗ്രാഹകയായ ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് ടൊവിനോ അഭിനയിക്കുന്നത്.

ബ്രസീലില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രം 2017 പകുതിയോടെ തിയറ്ററുകളിലെത്തും.