സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുള്ള താരമാണ് ടൊവിനോ. മകള്‍ക്കൊപ്പമുള്ള ടൊവിനോയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുള്ള താരമാണ് ടൊവിനോ. മകള്‍ക്കൊപ്പമുള്ള ടൊവിനോയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മകള്‍ ഇസയ്‍ക്കൊപ്പമുള്ള ഫോട്ടോയാണ് വൈറലാകുന്നത്. ശരീരം മുഴുവൻ പതയുമായിട്ടാണ് ഇരുവരും. ഇസയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രമാണ് ഇനി ടൊവിനോയുടേതായി റിലീസ് ചെയ്യാനുള്ളത്. മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയും നിമിഷയുമാണ് നായികമാരെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.