കൊച്ചി: ദുല്‍ഖര്‍, നിവിന്‍, പൃഥ്വി മലയാളത്തിലെ സുന്ദരന്‍ നടന്മാരുടെ നിര ഇങ്ങനെ കിടക്കുകയാണ്. എന്നിട്ടും ഇവരെയോക്കെ പിന്നിലാക്കി 2016 ഏറ്റവും ആകര്‍ഷകത്വമുള്ള നടനായി തിരഞ്ഞെടുത്തത് ടൊവിനോ തോമസിനെയാണ്. ഒരു സ്വകാര്യ മാധ്യമ സ്ഥാപനം നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലാണു മോസ്റ്റ് ഡിസൈറബിള്‍ ലിസ്റ്റില്‍ ടോവിനോ ഒന്നമാത് എത്തിയത്.
ദുല്‍ഖര്‍, നിവിന്‍, പൃഥ്വി എന്നിവര്‍ തൊട്ടു പിന്നാലെയുണ്ട്. കഴിഞ്ഞ വര്‍ഷം നാലാമതായിരുന്നു ടോവിനോയുടെ സ്ഥാനം. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പിയിലായിരുന്നു ടൊവിനോ അവസാനമായി അഭിനയിച്ചത്. സമീര്‍ താഹീര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലുടെ മോസ്റ്റ് ഡിസൈറബിള്‍ വുമണായി സായ് പല്ലിവിയേ തിരഞ്ഞെടുത്തു. 2015 ദീപ്തി സതിയായിരുന്നു ഒന്നാമത്.
