ടീം ഇന്ത്യയുടെ മുൻ നായകൻ ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററിയാകുന്നു. റോര്‍ ഓഫ് ദ ലയണ്‍ എന്ന ഡോക്യുമെന്ററിയിലാണ് ധോണി സ്വന്തം ജീവിതകഥ പറയുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ടീം ഇന്ത്യയുടെ മുൻ നായകൻ ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററിയാകുന്നു. റോര്‍ ഓഫ് ദ ലയണ്‍ എന്ന ഡോക്യുമെന്ററിയിലാണ് ധോണി സ്വന്തം ജീവിതകഥ പറയുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഹോട്സ്റ്റാറാണ് എം എസ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററിയായി ഒരുക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം താൻ പറയുന്നുവെന്ന് ധോണി ടീസറില്‍ പറയുന്നു. തന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി കാണാൻ താൻ കാത്തിരിക്കുകയാണെന്ന് ധോണി പറയുന്നു. കായികതാരം, നായകൻ തുടങ്ങിയ നിലകളില്‍ ധോണിയുടെ ജീവിതം പറയുന്നതാണ് ഡോക്യുമെന്ററിയെന്ന് ഹോട് സ്റ്റാര്‍ പറയുന്നു.