Asianet News MalayalamAsianet News Malayalam

ഇന്‍റര്‍നെറ്റ് പിടിച്ചുകുലുക്കി ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 8 ട്രെയിലര്‍

ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ്‍ ആണ് ട്രെയിലര്‍ ദൈര്‍ഘ്യം

Game of Thrones Season 8 Trailer
Author
London, First Published Mar 6, 2019, 11:14 AM IST

ഗെയിം ഓഫ് ത്രോണ്‍സ്  അവസാന സീസണിന്‍റെ ട്രെയിലര്‍ പുറത്തിറക്കി.  പുറത്തിറങ്ങി 24 മണിക്കൂര്‍ തികയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ട്രെയിലര്‍ ഫേസ്ബുക്കില്‍ ഇതിനകം ട്രെയിലര്‍ 2 കോടി വ്യൂ സൃഷ്ടിച്ചപ്പോള്‍. യൂട്യൂബില്‍ 1 കോടി 70 ലക്ഷത്തിന് അടുത്താണ് വ്യൂ.

ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ്‍ ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. ജോര്‍ജ്ജ്‍ ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ്‍ ഫയര്‍ എന്ന ഫാന്‍റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ്‍ സൃഷ്‍ടിക്കപ്പെട്ടത്. 

ഏഴ് സീസണുകളിലായിയി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്. ഏതാണ്ട് 1000 കോടിയില്‍ ഏറെയാണ് ഇതിന്‍റെ ഇതുവരെയുള്ള നിര്‍മ്മാണ ചിലവ് എന്നാണ് എകദേശ കണക്ക്. 

Follow Us:
Download App:
  • android
  • ios