വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സന്ദേശങ്ങള്‍, പരാതിയുമായി നടി
വേശ്യാവൃത്തിക്ക് നിര്ബന്ധിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള് നിരന്തരം വരുന്നതായി തമിഴ് നടി ജയലക്ഷ്മിയുടെ പരാതി. ചെന്നൈ കമ്മീഷണര് ഓഫീസില് നടി പരാതി നല്കി. സന്ദേശങ്ങളുടെ സ്ക്രീന് ഷോട്ടുകള് സഹിതമാണ് നടി പരാതി നല്കിയിരിക്കുന്നത്. സംഭവത്തില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം മുതലാണ് ജയലക്ഷ്മിക്ക് സന്ദേശങ്ങള് വന്നു തുടങ്ങുന്നത്.
സാമൂഹിക മാധ്യമങ്ങളിലായിരുന്നു ആദ്യം സന്ദേശങ്ങള് എത്തിയത്. ഇത് നടി അവഗണിച്ചതോടെ മൊബൈല് ഫോണിലേക്ക് സന്ദേശങ്ങള് എത്താന് തുടങ്ങി. വ്യത്യസ്ത നമ്പറുകളില് നിന്നായിരുന്നു നിരന്തരം മെസേജുകള് എത്തിയത്. ഡേറ്റിങ്ങ് ആന്റ് റിലേഷന്ഷിപ്പ് സര്വീസ് എന്നെഴുതിയ സന്ദേശത്തില് ഒരു ദിവസം 30000 മുതല് മൂന്ന് ലക്ഷം വരെ സമ്പാദിക്കാമെന്ന വാഗ്ദാനങ്ങളുമുണ്ട്.
മെസേജുകള് കണ്ടപ്പോള് താന് ഞെട്ടിയെന്നും. ഇത്തരത്തിലുള്ള സന്ദേശങ്ങള്ക്ക് പിന്നല് സെക്സ് റാക്കറ്റുകള് തന്നെപ്രവര്ത്തിക്കുന്നുണ്ടെന്നും നടി പറഞ്ഞു. പലവട്ടം നമ്പറുകള് ബ്ലോക്ക് ചെയ്തു, പക്ഷെ വീണ്ടും പുതിയ നമ്പറുകളില് നിന്ന് സമാന സന്ദേശങ്ങള് വരാന് തുടങ്ങി. നടിമാരായ എന്റെ സുഹൃത്തുക്കള്ക്കും ഇത്തരം സന്ദേശങ്ങള് ലഭിക്കുന്നുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു.
