ഉദയ് ചോപ്രയുടെ ട്വീറ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതില്‍ മുംബൈ പൊലിസും ഉള്‍പ്പെടും.

മുംബൈ: ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടന്‍ ഉദയ് ചോപ്ര. നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും നിയമവിധേയമാക്കുന്നത് വഴി വലിയ തോതില്‍ വരുമാനം ഉണ്ടാക്കാമെന്നും ഉദയ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. താന്‍ ഇത് ഉപയോഗിക്കാറില്ലെന്നും ചോപ്ര വ്യക്തമാക്കി. 

Scroll to load tweet…

ഉദയ് ചോപ്രയുടെ ട്വീറ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതില്‍ മുംബൈ പൊലിസും ഉള്‍പ്പെടും. 
ഇപ്പോള്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണെന്നായിരുന്നു ഉദയുടെ ട്വീറ്റിന് മുംബൈ പൊലീസ് നല്‍കി മറുപടി. 

''ഒരു പൊതുവേദിയില്‍ അഭിപ്രായം പ്രകടനം നടത്താന്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ 1985ലെ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കഞ്ചാവ് കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു'' - മുംബൈ പൊലീസിന്‍റെ ട്വീറ്റ്. 

Scroll to load tweet…

2000 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ് ഉദയ് സിനിമയിലെത്തുന്നത്. ബോളിവു‍ഡ് നിര്‍മ്മാതാവായിരുന്ന യാഷ് ചോപ്രയുടെ മകനാണ്. 2013ല്‍ പുറത്തിറങ്ങിയ ദൂം 3 ആണ് ഉദയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.