Asianet News MalayalamAsianet News Malayalam

റിലിസിന് രണ്ടു ദിവസം മുമ്പെ ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍

Udta Punjab leaked online two days before release
Author
Mumbai, First Published Jun 15, 2016, 4:40 PM IST

മുംബൈ: വിവാദ സിനിമ ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി റിലീസിനു രണ്ടും ദിവസം മുമ്പെ ഇന്റര്‍നെറ്റില്‍. ടോറന്റ് വെബ്‌സൈറ്റുകളിലൂടെയാണ് സിനിമ ചോര്‍ന്നത്. എന്നാല്‍ സിനിമ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പായി ഉഡ്താ പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഇത് ഓണ്‍ലൈനില്‍നിന്നു നീക്കംചെയ്തു. സിനിമ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന വിവരമറിഞ്ഞ് നിരവധിപേര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കോപ്പിറൈറ്റ് പരാതി പ്രകാരം പകര്‍പ്പ് നീക്കം ചെയ്‌തെന്ന മറുപടിയാണ് ലഭിച്ചത്.

നിരവധി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ സിനിമയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭ്യമാണ്. ഫോര്‍ സെന്‍സര്‍ എന്നെഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച കോപ്പിയാണ് ലീക്കായതെന്നാണ് പ്രാഥമിക നിഗമനം. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഉള്ള പകര്‍പ്പാണ് ലീക്കായിരിക്കുന്നത്. രണ്ടു മണിക്കൂറും 20 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. സിനിമ ചോര്‍ന്നതിനെ കുറിച്ച് ഉഡ്താ പഞ്ചാബിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

അഭിഷേക് ചൗബേ സംവിധാനം ചെയ്ത 'ഉഡ്താ പഞ്ചാബ്' പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുന്നതിന്റെ കഥയാണ് പറയുന്നത്. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, ദില്‍ജിത് ദോസന്ത് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

Follow Us:
Download App:
  • android
  • ios