ദുല്‍ഖര്‍ സല്‍മാന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിന്‍റെ കന്നഡ റീമേക്ക് ഗൗഡ ഹോട്ടലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൗഡ ഹോട്ടല്‍ എന്നു പേരിട്ട ചിത്രം പൊന്‍കുമാരന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്‍റെ വേഷത്തില്‍ രചന്‍ ചന്ദ്രയും തിലകനായി പ്രകാശ് രാജുമാണ് എത്തുന്നത്. വേദികയാണ് നായിക.

സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതോടെ മലയാളികള്‍ ട്രോളുമായി എത്തിയിരിക്കുകയാണ്. സിനിമാ ട്രെയിലര്‍ യൂട്യൂബ് ലിങ്കിന് താഴെ പരിഹാസ വര്‍ഷമാണ്. മലയാളത്തില്‍ അ‌ഞ്ജലി മേനോന്‍റെ തിരക്കഥയില്‍ അന്‍വര്‍ റഷീദാണ് ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിത്യാ മേനോന്‍, ലെന, മാമുക്കോയ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.