വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായി എത്തി വടാ ചെന്നൈക്ക് മികച്ച പ്രതികരണം. യുഎസ്സില്‍ ചിത്രത്തിന്റെ 100000 ഡോളറിന്റെ കളക്ഷനാണ് നേടിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലും മികച്ച കളക്ഷനോടു കൂടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.അതേസമയം ചിത്രം തീയേറ്ററിലെത്തിയിട്ട് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഓണ്‍ലൈനില്‍ ചോരുകയും ചെയ്‍തു. പൈറസി വെബ്സൈറ്റായ തമിഴ്‍റോക്കേഴ്സിലാണ് ചിത്രം ചോര്‍ന്നത്. സംഭവത്തില്‍ നടപടികളുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് സിനിമ പറയുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക.  സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.  വേല്‍രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ജി ബി വെങ്കടേഷ് ആണ്.