ചെന്നൈ: മലയാളത്തിലെ യുവനടിക്കെതിരായ ആക്രമണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം. നടിയെ പിന്തുണച്ച് സിനിമാ വോകം ഒന്നാകെ അണി നിരക്കുമ്പോള്‍ താന്‍ നേരിട്ട മോശം അനുഭവം പങ്കുവച്ച് പ്രമുഖ തമിഴ്‌നടി വരലക്ഷ്മി ശരത് കുമാര്‍ രംഗത്തു വന്നു. ഒരു പ്രമുഖ തമിഴ് ചാനലിന്റെ മേധാവി തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്നാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലൂടെയാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം അയാള്‍ തന്നെ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചെന്നാണ് വരലക്ഷ്മി പറയുന്നത്. കൂടിക്കാഴ്ച കഴിഞ്ഞ് ആാള്‍ എന്നോട് എപ്പോഴാണ് പുറത്ത് വച്ച് കാണുക എന്ന് ചോദിച്ചു. ജോലി സംബന്ധമാണോ എന്ന ചോദ്യത്തിന് അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്നാണ് ചിരിയോടെ അയാള്‍ മറുപടി പറഞ്ഞത്. ദേഷ്യം മറച്ച് അയാളോട് ഇറങ്ങി പോകാന്‍ പറഞ്ഞു. ദാറ്റ്‌സ് ആള്‍ എന്ന് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയെന്നും വരലക്ഷ്മി പറയുന്നു.

സിനിമയില്‍ ഇതെല്ലാം സ്ധാരണമാണെന്നാണ് ആളുകള്‍ പറയുന്നത്. ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ മാംസ പിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഇവിടെ നില നില്‍ക്കാന്‍ ഒരു അഡ്ജസ്റ്റ് മെന്റിനും തയ്യാറല്ലെന്നും വരലക്ഷ്മി പറയുന്നു. നിരന്തരം അപമാനിക്കപ്പെട്ടിട്ടം പുറത്ത് പറയാനാവാത്ത പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് വേണ്ടിയാണ് താനിത് പറയുന്നതെന്നും വരലക്ഷ്മി വ്യക്തമാക്കുന്നു.

Scroll to load tweet…