Asianet News MalayalamAsianet News Malayalam

'അര്‍ജ്ജുന്‍ റെഡ്ഡിയോളം വരുമോ ഇത്'? ധ്രുവ് വിക്രത്തിന്റെ 'വര്‍മ' ടീസര്‍ കണ്ട വിജയ് ദേവരകൊണ്ട ആരാധകര്‍ ചോദിക്കുന്നു

ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധ്രുവ് വിക്രത്തിനൊപ്പം മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സ വില്‍സണ്‍ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.
 

VARMA Official Teaser
Author
Chennai, First Published Sep 23, 2018, 7:26 PM IST

വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റചിത്രം 'വര്‍മ'യുടെ ടീസര്‍ ഇന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തെത്തി. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം വന്‍ വിജയം കൊയ്ത അര്‍ജ്ജുന്‍ റെഡ്ഡി തമിഴില്‍ റീമേക്ക് ചെയ്യുന്നത് ബാലയാണ്. ടീസറിന് യുട്യൂബില്‍ ഇതുവരെ 35,000 ലൈക്കുകള്‍ പിന്നിട്ടപ്പോള്‍ 15,000ത്തിലേറെ ഡിസ്‌ലൈക്കുകളും ലഭിച്ചു. ജനപ്രിയ തെലുങ്ക് ചിത്രം തമിഴില്‍ വരുമ്പോഴുള്ള പ്രതീക്ഷ കാത്തില്ലെന്നാണ് ടീസര്‍ കണ്ട് ഒരു വിഭാഗം പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

ടീസര്‍ പോരെന്നും അര്‍ജ്ജുന്‍ റെഡ്ഡിയില്‍ ഉണ്ടായിരുന്നതെന്തോ അത് ഇവിടെ നഷ്ടമാണെന്നും തുടങ്ങി തെലുങ്ക് ചിത്രത്തിന്റെ സ്പൂഫ് ആയി തോന്നുന്നെന്നുവരെ കമന്റുകളുണ്ട്. വിജയ് ദേവരകൊണ്ട ആരാധകരാണ് നെഗറ്റീവ് കമന്റുകള്‍ എഴുതിയതില്‍ ഒരു വിഭാഗം. 

ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധ്രുവ് വിക്രത്തിനൊപ്പം മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സ വില്‍സണ്‍ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തുന്നു. എം സുകുമാര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് രാധന്‍ ആണ്.

 

Follow Us:
Download App:
  • android
  • ios