ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി വീഡിയോ

നടി അഹാന കൃഷ്ണകുമാറും സഹോദരിമാരും ചേര്‍ന്നുള്ള നൃത്തമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. നടന്‍ കൃഷ്ണ കുമാറിന്‍റെ നാല് മക്കളും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അഹാനയുടെ ഡാന്‍സ് മിനുട്ടുകള്‍കൊണ്ട് 26000 ലേറെ പേരാണ് കണ്ടത്. 

View post on Instagram

അഹാനയുടെ സഹോദരങ്ങളായ ഇഷാനി‍, ഹന്‍സിക, ദിയ എന്നിവര്‍ക്കൊപ്പമുള്ള നൃത്തച്ചുവടുകളാണ് പങ്കുവച്ചിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമാ രംഗത്തെത്തുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും പ്രധാന വേഷം ചെയ്തിരുന്നു അഹാന.