മുംബൈ: താരങ്ങളും അവരുടെ ആരാധകരും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സെല്‍ഫി കാലം വന്നതോടെ സെല്‍ഫി എടുക്കാന്‍ സമ്മതിക്കുന്നതും, അത് നിഷേധിക്കുന്നതുമായ വാര്‍ത്തകള്‍ ദിവസവും വരും. കഴിഞ്ഞ ദിവസമാണ് സെല്‍ഫിക്കായി ശ്രമിച്ച കുട്ടിയുടെ ഫോണ്‍ ഒരു തെലുങ്ക് താരം റോഡില്‍ എറിഞ്ഞു തകര്‍ത്തത്. ഇപ്പോള്‍ ഇത്തരത്തില്‍ വാര്‍ത്തയില്‍ നിറയുന്നത് ബോളിവുഡ് താരം വിദ്യബാലനാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിന്‍റെ വീഡിയോ ഇങ്ങനെ

മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്‍ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം ഒരു സെല്‍ഫി പകഞ്ഞത്തുക. അതിനായി വിദ്യ നടക്കുന്നതിനൊപ്പം ആരാധകരും ഒപ്പം നടന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ചിലര്‍ക്കൊപ്പം വിദ്യ സെല്‍ഫിക്കായി നിന്നു കൊടുക്കുകയും ചെയ്തു. എന്നാല്‍ ചിലരാകട്ടെ വിദ്യയുടെ അനുമതി ചോദിക്കാതെ ഒപ്പം നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു.തന്‍റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെട്ടു.

<!-- Javascript tag --><!-- begin ZEDO for channel: managalam , publisher: mangalam.com , Ad Dimension: Mobile 1 - 320 x 50 --><!-- end ZEDO for channel: managalam , publisher: mangalam.com , Ad Dimension: Mobile 1 - 320 x 50 --><p>&nbsp;</p>