ചെന്നൈ: ആരാധകര്‍ക്കായി വീണ്ടുമൊരു വീരസാഹസിക കഥാപാത്രം എന്ന സൂചന നല്‍കി വിജയ് ചിത്രം മെര്‍സലിന്‍റെ ടീസര്‍. ആട്ടും പാട്ടും സംഘട്ടനവുമായി ഇളയദലപതി വിജയ്‌ രണ്ട് ഗെറ്റപ്പുകളിലെത്തുന്നു ആറ്റ്‌ലി ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി‍. പതിവ് സൂപ്പര്‍താര ചിത്രത്തിന്‍റെ ചേരുവകളെല്ലാം പുതിയ വിജയ് ചിത്രത്തിലുണ്ടാകുമെന്ന് ടീസര്‍ വ്യക്തമാക്കുന്നു. 

എ.ആര്‍ റഹ്മാന്‍റെ പശ്ചാത്തലസംഗീതത്തില്‍ ഒരു മിനുറ്റ് 15 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച സിനിമ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. തെറിക്കു ശേഷമെത്തുന്ന ആറ്റ്‌ലി- വിജയ് ചിത്രമായ മെര്‍സല്‍ ആരാധകരെ നിരാശപ്പെടുത്തില്ലെന്നുറപ്പ്. ഈ വര്‍ഷാദ്യം പുറത്തിറങ്ങിയ ഭൈരവയാണ് അവസാനം പുറത്തിറങ്ങിയ വിജയ് ചിത്രം.