വെളുത്തു മെലിഞ്ഞ നായകൻ, വിമര്‍ശനത്തിന് വിജയ് ബാബുവിന്റെ മറുപടി
പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടിയുള്ള പരസ്യത്തിനെതിരെയുള്ള വിമര്ശനത്തിന് മറുപടിയുമായി വിജയ് ബാബു. കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് കാസ്റ്റിംഗ് കോളില് എഴുതിയത്. അതില് ഇപ്പോഴും ഉറച്ചുനില്ക്കുന്നുവെന്ന് വിജയ് ബാബു പറയുന്നു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാന് നിര്മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. ആ സിനിമയില് ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രത്തെ മാത്രമല്ല മറ്റു 24 ആളുകളെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ കാസ്റ്റിങ് കോളില് എഴുതിയിരിക്കുന്നത്. ഞാനിപ്പോഴും അതില് തന്നെ ഉറച്ചു നില്ക്കുന്നു.
ഫ്രൈഡേ ഫിലിംസ് നിര്മ്മിക്കുന്ന പുതിയ സിനിമയിലേക്ക് വെളുത്തു മെലിഞ്ഞ സുന്ദരനായ അഭിനേതാവിനെ ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം. കേരളത്തിനു പുറത്തു പഠിച്ചു വളര്ന്ന മലയാളിയുടെ എടുപ്പും നടപ്പും വര്ത്തമാനവും ആയിരിക്കണമെന്നുമായിരുന്നു പരസ്യം.
എന്നാല് സമൂഹത്തില് നിലനില്ക്കുന്ന വര്ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഇത് കാണിക്കുന്നത് എന്നായിരുന്നു വിമര്ശനം.
