Asianet News MalayalamAsianet News Malayalam

ആഘോഷമാക്കാൻ വീണ്ടും വിജയ് ദേവെരകൊണ്ട, ടാക്സിവാല എത്താൻ ഒരു ദിവസം വൈകും!

ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. പക്ഷേ ആരാധകര്‍ക്ക് ആവേശമാകാൻ അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്സിവാല അടുത്തമാസം 17ന് ആണ് റിലീസ് ചെയ്യുക. 16ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

Vijay Deverakondas Taxiwala to hit screens on November 17
Author
Hyderabad, First Published Nov 5, 2018, 5:26 PM IST

ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. പക്ഷേ ആരാധകര്‍ക്ക് ആവേശമാകാൻ അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്സിവാല അടുത്തമാസം 17ന് ആണ് റിലീസ് ചെയ്യുക. 16ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

വിജയ് ദേവെരകൊണ്ട തന്നെയാണ് പുതിയ റിലീസ് തീയതി അറിയിച്ചത്. ഒരു ദിവസം വൈകുമെങ്കിലും മികച്ച സിനിമയായിരിക്കുമെന്നു തന്നെയാണ് വിജയ് ദേവെരകൊണ്ട ആരാധകരോട് പറയുന്നത്. രാഹുല്‍ സങ്കൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.

Follow Us:
Download App:
  • android
  • ios