ചെന്നൈ: ഒരു സനിമ വിജയിച്ചാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ഒരുമിച്ച് കൂടി സന്തോഷം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇളയ ദളപതി വിജയുടെ ചിത്രങ്ങള്‍ വിജയിച്ചാല്‍ ആഘോഷം വെറും സന്തോഷപ്രകടനം മാത്രമല്ല. വിജയുടെ അറുപതാം ചിത്രമായ ഭൈരവയുടെ വിജയാഘോഷത്തില്‍ നായിക കീര്‍ത്തി സുരേഷിന് വിജയ് ഒരു സമ്മാനം നല്‍കി. ഒരു സ്വര്‍ണ ബ്രേസ്‌ലറ്റ്. അതും വിജയ് തന്നെ കീര്‍ത്തിയുടെ കയ്യില്‍ അണിയിച്ചു കൊടുത്തു. 

കീര്‍ത്തി. വിജയ് തന്നെ സ്വര്‍ണ ചെയിന്‍ കെട്ടിത്തന്നത് വളരെ സന്തോഷം നല്‍കിയെന്ന് കീര്‍ത്തി പറയുന്നു.
സിനിമയ്ക്കായി പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും സമ്മാനമായി സ്വര്‍ണ്ണ മാലയും വിജയ് നല്‍കി. സിനിമ റിലീസായി വന്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയപ്പോള്‍ തന്നെ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നതായിരുന്നു. എന്നാല്‍ ജെല്ലിക്കെട്ട് കാരണം നീണ്ടു പോവുകയായിരുന്നു. എന്തായാലും ചിത്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം സന്തോഷത്തിലാണ്.