കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്ന് ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു
പത്തനംതിട്ട: മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് സഹായവുമായി ഒരുപാട് സിനിമ താരങ്ങള്‍ രംഗത്ത് വന്നു. മലയാളി താരങ്ങളെ കൂടാതെ മറ്റ് ഭാഷകളില്‍ നിന്ന് കമലഹാസന്‍, സൂര്യ, കാര്‍ത്തി, പ്രഭാസ് എന്നിങ്ങനെ പലരും സാമ്പത്തികമായി കേരളത്തെ സഹായിച്ചു.
കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്ന് ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ വിജയ് തമിഴ്നാട്ടില്‍ നിന്ന് അയച്ച ഭക്ഷ്യസാധനങ്ങളും കേരളത്തിലെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ലോറികള്‍ ആരാധകര്‍ സ്വീകരിച്ചത്.
14 ജില്ലകളിലേക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ നന്ദി അര്‍പ്പിച്ച് ഇട്ട വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വിജയ് അയച്ച ലോറി കോട്ടയത്തും പത്തനംത്തിട്ടയിലും എത്തിയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അറിയിച്ചിരിക്കുന്നത്.
