Asianet News MalayalamAsianet News Malayalam

മാർക്കോണി മത്തായിയുടെ കഥപറയാൻ മക്കള്‍ സെല്‍വന്‍

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം  മാർക്കോണി മത്തായി ജൂലൈ 12ന് തീയറ്ററുകളിലെത്തും.

Vijay Sethupathi Malayalam debut Marconi Mathai
Author
Trivandrum, First Published Jul 6, 2019, 4:20 PM IST

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന മാർക്കോണി മത്തായി ജൂലൈ 12ന് തീയറ്ററുകളിലെത്തും. സനില്‍ കളത്തിൽ  സംവിധാനം ചെയ്‍തിരിക്കുന്ന  ചിത്രത്തിൽ ജയറാമും  പ്രധാനവേഷത്തിലെത്തുന്നു. റൊമാന്റിക്ക് കോമഡി പശ്ചാത്തലത്തിലൊരുക്കിരിക്കുന്ന ചിത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ് ജയറാം എത്തുന്നത്. 

പ്രമുഖ ഓഡിയോ കമ്പനിയായ സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ബാനറിൽ  നിര്‍മ്മാണ രംഗത്തേക്ക്  എത്തുന്ന ചിത്രത്തിൽ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആത്മിയയാണ് നായിക. രാജേഷ് മിഥിലയും സനിൽ കളത്തിലും ചേർന്നാണ് ചിത്രത്തിന്റെ   തിരക്കഥയൊരുക്കിരിക്കുന്നത്. എം ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്ന ചിത്രത്തിലെ  ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന,  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിൽ നിരവധി ആരാധകരുള്ള  വിജയ് സേതുപതിയുടെ മലയാള സിനിമയെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios