ചെന്നൈ: സിനിമ ഒരാളുടെയും സ്വത്തല്ലെന്ന് പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. ചെന്നൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വ്യത്യസ്ത നിലപാടുമായി വിജയ് സേതുപതി കയ്യടി നേടിയത്. സൂപ്പര്‍ താരങ്ങളാണ് സിനിമയുടെ മുതല്‍ക്കൂട്ടെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായി സേതുപതിയുടെ പ്രസംഗം.

'സിനിമ ആരുടെയും തറവാട് സ്വത്തല്ല. ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുന്‍പ് രജനി സാര്‍ വന്നു, അതിനു മുന്‍പ് എംജിആര്‍ വന്നു. ആര്‍ക്കു വേണമെങ്കിലും സിനിമയില്‍ വരാം ഇവിടെ വന്നാല്‍ എല്ലാവരും ഒരു പോലെയാണ്. ആരുടെയും സ്വത്തല്ല സിനിമ, ഒരു സമുദായത്തിന്റെ പ്രതിഫലനമാണ്. സിനിമ ഉള്ളതു കൊണ്ടാണ് ഞങ്ങളുള്ളത്. അല്ലാതെ ഞങ്ങളുള്ളതു കൊണ്ടല്ല സിനിമയുള്ളത്. സിനിമ എല്ലാവര്‍ക്കുമായുള്ള പൊതു സ്വത്താണ്' വിജയ് പറഞ്ഞു.
