കൊച്ചി: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രം റോമന്‍സ് ടീമിന്റെ പുതിയ ചിത്രം വികടകുമാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ അരുണ്‍ഘോഷ്, അന്തരിച്ച ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
വൈബി രാജേഷാണ് തിരക്കഥ. കോമഡി എന്റര്‍ടൈനര്‍ ആയ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് നായകന്മാര്‍. മാനസ രാധാകൃഷ്ണന്‍ നായികയാകുന്ന വികടകുമാരനില്‍ സലിംകുമാര്‍, ഇന്ദ്രന്‍സ്, സുനില്‍ സുഗത,ബൈജു, ജിനു എബ്രഹാം തുടങ്ങിയവരും അണി നിരക്കുന്നു. രാഹുല്‍ രാജാണ് സംഗീതം. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായഗ്രാഹകനും എഡിറ്റര്‍ ദീപുവുമാണ്.
