അല്‍ഷിമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങള്‍ പ്രമേയമായ ചിത്രമാണ് തന്മാത്ര. മോഹന്‍ലാലായിരുന്നു അല്‍ഷിമേഴ്‍‌സ് രോഗം പിടിപെടുന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം 2005-ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ആ ചിത്രം ബോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് വരുന്നു.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് തന്മാത്രയിലെ രമേശന്‍ നായര്‍ എന്ന കഥാപാത്രം. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും തന്‍മാത്രയിലെ അഭിനയത്തിനു ലഭിച്ചിരുന്നു. ചിത്രം ബോളിവുഡിലേക്ക് എത്തുന്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുക ആരായിരിക്കും എന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ. വിക്രമായിരിക്കും രമേശന്‍ നായരെന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബ്ലസി തന്നെയാകും ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്യുക.