കൊച്ചി: വിക്രത്തിനൊപ്പം സ്കെച്ചിൽ നായികയായി ആദ്യം പരിഗണിച്ചത് സായിയെ ആയിരുന്നു. എന്നാൽ, പിന്നീട് തമന്നയാണ് നായികയായി എത്തിയത്. ഇത് സംബന്ധിച്ച സ്കെച്ചിലെ നായകന്‍ വിക്രത്തിന്‍റെ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്ത സായി പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. 

ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോൾ സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞതാണ് ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം. സായി പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്. 

ചിത്ത്രതില്‍ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു. സായി പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.