പ്രേക്ഷകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി പൃഥ്വി രാജ്. ക്രിസ്മസ് ദിവസം വിമാനം തിയേറ്ററുകളില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുമെന്ന് പൃഥ്വി രാജ് അറിയിച്ചു. വിമാനം പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ ഷോയും മാറ്റിനി ഷോയും സൗജന്യമായിരിക്കും. കൂടാതെ തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോ കളില്‍നിന്നും സെക്കന്റ് ഷോകളിൽ നിന്നും നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും ( അത് എത്ര ചെറുതോ വലുതോ ആയാലും) സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാൻ തീരുമാനിച്ചിരിക്കുന്നതായാണ് പൃഥ്വി രാജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
On Christmas Day, the 25th of Dec 2017, every theatre in Kerala showing #Vimaanam will run free shows for the entire day till the evening shows! From there on..every rupee that we, the makers of the film make from the 1st and 2nd evening shows on the day, regardless of how big or small the amount is..will be handed over to Saji Thomas as a Christmas gift from us. Make it count friends.
#VimaanamParakkatte
#DoItForSaji
ഈ വരുന്ന ക്രിസ്മസ് ദിവസം (25th Dec 2017), വിമാനം എന്ന സിനിമ പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ & മാറ്റിനി ഷോകൾ സൗജന്യമായിരിക്കും. കൂടാതെ തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് & സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും ( അത് എത്ര ചെറുതോ വലുതോ ആയാലും) സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു.. എല്ലാ സുഹൃത്തുക്കളെയും ഞങ്ങൾ ക്ഷണിക്കുക ആണ് ഇതിൽ പങ്കാളികൾ ആകുവാൻ..
