രാജമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി സ്‌ക്രീനിലെത്തിയത്. ഹണി റോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍.

കലാഭവന്‍ മണിയുടെ ജീവിതം അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി' കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയന്‍. ഏഴ് ദിവസങ്ങള്‍ കൊണ്ട് ചിത്രം 4.55 കോടി ഗ്രോസ് നേടിയെന്ന് സംവിധായകന്‍ പറയുന്നു. ഒപ്പം തീയേറ്ററുകളില്‍ സിനിമയെ വരവേറ്റ പ്രേക്ഷകര്‍ക്ക് നന്ദിയും അറിയിക്കുന്നു അദ്ദേഹം.

രാജമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി സ്‌ക്രീനിലെത്തിയത്. ഹണി റോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. തിരക്കഥ, സംഭാഷണം ഉമ്മര്‍ കാരിയോട്.