Asianet News MalayalamAsianet News Malayalam

അച്ഛനിൽ നിന്ന് വീണ്ടും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദി; സത്യൻ അന്തിക്കാടിനോട് വിനീത് ശ്രീനിവാസൻ

തന്റെ അച്ഛനിൽ നിന്ന്  വീണ്ടും ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദിയെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് വിനീത് ശ്രീനിവാസന്റെ പ്രതികരണം.

 

Vineeth Sreenivasan
Author
Thiruvananthapuram, First Published Dec 22, 2018, 2:31 PM IST

സത്യൻ അന്തിക്കാടിന് നന്ദി പറഞ്ഞ് ശ്രീനിവാസന്റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. തന്റെ അച്ഛനിൽ നിന്ന്  വീണ്ടും ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദിയെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് വിനീത് ശ്രീനിവാസന്റെ പ്രതികരണം.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യൻ അങ്കിൾ, വീണ്ടും എന്‍റെ അച്ഛനിൽ നിന്ന് ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദി. ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് അദ്ദേഹം ഡിസ്ചാർജ് ആയ ദിവസം മുതൽ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് വേണ്ടി ഞാൻ പ്രാർഥിച്ചിരുന്നു. ആ പ്രാർഥനകൾ ഫലം കണ്ടതിന് ഇപ്പോൾ ദൈവത്തോട് നന്ദി പറയുന്നു.

സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരിടവേളയ്‍ക്കു ശേഷം ഒന്നിച്ച ഞാൻ പ്രകാശന് തീയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios