വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അരവിന്ദന്‍റെ അതിഥികള്‍". ശ്രീനിവാസന്‍, ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പതിയാറ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
രചന -രാജേഷ് രാഘവന്‍, ക്യാമറ- സ്വരൂപ് ഫിലിപ്പ്, സംഗീതം- ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രാഹം,ആര്‍ട്ട് -നിമേഷ് താനൂര്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം -കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്. പി ആര്‍ ഒ- എ എസ് ദിനേശ്.
