ന്യൂഡല്‍ഹി: രണ്‍വീറിന്റെയും ദീപിക പദുക്കോണിന്റെയും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചുംബന ചിത്രം കുറച്ചു ദിവസമായി ഇന്റര്‍നെറ്റിന് ചൂട് പകരുകയാണ്. റണ്‍വീറും ദീപികയും 2015ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.
സന ആര്‍ഷ് എന്ന ആരാധികയാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന ചിത്രം... എന്ന തലക്കെട്ടില്‍ ദീപ്‌വീര്‍ എന്ന ഹാഷ് ടാഗിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ ഇങ്ങനെ പറഞ്ഞിരുന്നു. ' ഞാന്‍ കരുതുന്നു, ഏറ്റവും നന്നായി ചുംബിക്കുന്നവളാണ് ദീപിക, നിങ്ങള്‍ കണ്ടിട്ടില്ലേ ആന്‍ഗ് ലഗാ ദേ രേ... മുജേ രംഗ് ലഗാ ദേരെ എന്ന പാട്ടിലെ രംഗങ്ങള്‍....' ആരാധകരെ ഏറെ രസിപ്പിച്ച അഭിമുഖങ്ങളിലൊന്നായിരുന്നു ഇത്.
എന്നാല്‍ രണ്‍വീറും ദീപികയും തമ്മിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചൂടുപിടിപ്പിച്ചത് ഇരുവരുടെയും ആരാധകരെയായിരുന്നു. ദീപ്‌വീര്‍ എന്ന ഹാഷ് ടാഗില്‍ ദീപികയും രണ്‍വീറും ഒന്നിച്ച സിനിമകളിലെ ചിത്രങ്ങളും രംഗങ്ങളും ട്വിറ്ററില്‍ തരംഗമാവുകയാണ്. ഒരു ചുംബന രംഗത്തില്‍ നിയന്ത്രണം പോയ ആരാധികയുടെ ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റിനെ തന്നെ ചൂടുപിടിപ്പിക്കുകയാണ്.
Missing them 🌹🔥 #DeepVeerpic.twitter.com/XmeGGJOaGS
— We Love Deepveer (@welovedeepveer) August 16, 2017
