കോലിയുടേയും അനുഷ്കയുടേയും ഈ ചിത്രം വൈറലായതിന് കാരണം ഇതാണ്

ദില്ലി: വിരാടും അനുഷ്കയും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം തന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതെന്ന് വീണ്ടും തെളിഞ്ഞു. ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ഷെട്ടിയും ഒന്നിച്ചുള്ള പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത് ചുരുങ്ങിയ സമയത്തിനുള്ളില്‍. എന്നാല്‍ ഇത്തവണ ചിത്രം വൈറലായതിന് പിന്നില്‍ ചിത്രത്തിന് കോലി നല്‍കിയ അടിക്കുറിപ്പാണെന്നാണ് ആരാധകരുടെ പ്രതികരണം വ്യക്തമാക്കുന്നത്. 

'ഏറ്റവും മികച്ച ആള്‍ക്കൊപ്പം ഭക്ഷണം' എന്നാണ് ഫോട്ടോക്ക് കോലി അടിക്കുറുപ്പ് നൽകിരിക്കുന്നത്. അനുഷ്കയ്ക്കൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് കോലി സെൽഫി എടുത്തത്. ഇതിനോടകം തന്നെ ഒരു മില്യണിലധികം ആളുകൾ ചിത്രത്തിന് ലൈക്കടിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ഇന്ത്യയുടെ ഏകദിന മൽസരങ്ങൾ കാണാൻ അനുഷ്കയും എത്തിയിരുന്നു. ഷൂട്ടിങ്ങിൽനിന്നും ബ്രേക്ക് എടുത്താണ് അനുഷ്ക മല്‍സരം കാണാനായി ലണ്ടനിലെത്തിയത്.

View post on Instagram