തമിഴ് നടന്‍ വിശാലിന് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് വിശാലിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വിവിധ ആള്‍ക്കാരാണ് മെസേജ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിശാലിനെ കൊല്ലുമെന്നാണ് ഒരു ഭീഷണി. വിശാലിന്റെ കയ്യും കാലും വെട്ടുമെന്നാണ് മറ്റൊരു ഭീഷണി ലഭിച്ചിരിക്കുന്നത്.


തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വധഭീഷണിയെന്നാണ് കരുതുന്നത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് വിശാല്‍.