വിശാലിന്റെ ക്രൈം ത്രില്ലർ തുപ്പറിവാളൻ പ്രദർശനത്തിന് എത്തുന്നു.ആക്ഷൻ പശ്ചാത്തലത്തിൽ ഒരു കുറ്റാന്വേഷണ കഥയാണ് തുപ്പറിവാളൻ പറയുന്നത്. കണിയൻ പൂങ്കുന്റൻ എന്ന ഡിറ്റക്ടീവ് ആയാണ് വിശാൽ വേഷമിടുന്നത്. തമിഴകത്ത് വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയനായ മിഷ്കിനാണ് ചിത്രത്തിന്റെ സംവിധാനം. അനു ഇമ്മാനുവേലാണ് നായിക.സിമ്രാനും ഒരു മികച്ച വേഷത്തിൽ എത്തുന്നു.