പ്രശസ്ത പോണ്‍താരവും ബോളീവുഡ് നടിയുമായ സണ്ണി ലിയോണിന് കൊച്ചി ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. സന്ദര്‍ശനത്തിന് ശേഷം താരത്തെ കാണാന്‍ തടുച്ചുകൂടിയ വന്‍ ജനാവലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ് ഈ താരം.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായിരുന്നു സണ്ണി കൊച്ചിയിലെത്തിയത്. ഉദ്ഘാടനത്തിനായി താരം വാങ്ങിയ പ്രതിഫലമാണ് പുതിയ വാര്‍ത്ത. കൊച്ചിയിലേക്കു വരാനും തിരിച്ചു പോകാനുമായി രണ്ട് ബിസിനസ് ക്ലാസ് വിമാനടിക്കറ്റുകളും, ഉദ്ഘാടനത്തിനുള്ള പ്രതിഫലമായി 14 ലക്ഷം രൂപയും സണ്ണി പ്രതിഫലമായി വാങ്ങി. കൊച്ചിയിലെ താരത്തിന്റെ പ്രത്യേക സുരക്ഷ സംവിധാനങ്ങളും സ്ഥാപനത്തിന്റെ ചെലവിലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ സണ്ണിയെ കൊച്ചിയിലെത്തിക്കാന്‍ 16 ലക്ഷത്തിലധികം രൂപയാണ് സ്ഥാപനം ചെലവഴിച്ചത്.